പനിനീർ കുളിർ മാരിയിൽ

പനിനീർ കുളിർ മാരിയിൽ
നനയും പാൽത്തെന്നലോ
പകലിൻ ഇളവെയിലേൽക്കവേ
അലിയും തൂവെണ്ണയോ
മണിമഴവില്ലിൻ ചില്ലകളിൽ
മലരിടും മഞ്ഞുനിലാചിമിഴിൽ
കണ്ടു ഞാൻ നിൻ മുഖം
തങ്കത്തിടമ്പായ് തുള്ളിത്തുളുമ്പും
തിങ്കൾക്കുരുന്നേ നിൻ മുഖം
പനിനീർ കുളിർ മാരിയിൽ
നനയും പാൽത്തെന്നലോ

ഒരു കുളിരോളം പുൽകുമ്പോൾ
തളിരിതൾ നീർത്തും താമരയോ
ഒരു വിരലെങ്ങാൻ കൊള്ളുമ്പോൾ
നീ തനിയേ മൂളും തമ്പുരുവോ
മഞ്ഞുകൂട്ടിനുള്ളിലേതോ നിറം നെയ്ത
പാട്ടുമായ്
മെല്ലെമെല്ലെ ഞാനുലാവും
നിഴൽ പൂത്ത രാത്രിയിൽ മടിയിൽ
മയങ്ങും ഞാൻ
പനിനീർ കുളിർ മാരിയിൽ
നനയും പാൽത്തെന്നലോ

മഴമുകിൽ മാനം കാണുമ്പോൾ
ചിറകുകൾ നീർത്തും മാമയിലോ
ഒരു സ്വരമേളം കേൾക്കുമ്പോൾ 
നീ പതിയേ ആടും പദമലരോ
നെഞ്ചിനുള്ളിൽ ഞാൻ തലോടാം
നിലാവിന്റെ തൂവലാൽ
രാഗതാരമായ് മിനുങ്ങും
കിനാവിന്റെ വർണ്ണമേ
അലിയും ശ്രുതിയായ് വാ

പനിനീർ കുളിർ മാരിയിൽ
നനയും പാൽത്തെന്നലോ
പകലിൻ ഇളവെയിലേൽക്കവേ
അലിയും തൂവെണ്ണയോ
മണിമഴവില്ലിൻ ചില്ലകളിൽ
മലരിടും മഞ്ഞുനിലാചിമിഴിൽ
കണ്ടു ഞാൻ നിൻ മുഖം
തങ്കത്തിടമ്പായ് തുള്ളിത്തുളുമ്പും
തിങ്കൾക്കുരുന്നേ നിൻ മുഖം
പനിനീർ കുളിർ മാരിയിൽ
നനയും പാൽത്തെന്നലോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Panineer kulir maariyil

Additional Info

Year: 
1998

അനുബന്ധവർത്തമാനം