യദുകുല കോകില - F

യദുകുലകോകില സ്വരതരംഗം
യമുനയിലലിയും വിലാസയാമം
രാധയെപ്പോൽ അനുരാഗിണിയായ്
രാഗേന്ദുപുഷ്‌‌പം വിരിഞ്ഞ യാമം
(യദുകുല...)

സ്വപ്‌നമരാളങ്ങൾ നീന്തിയെത്തും
ഹൃദയകല്ലോലിനിയിൽ
പുളകാംഗുരങ്ങളിലുടലാകെ മൂടിയ
നീലക്കടമ്പുകളിൽ
ജന്മാന്തരങ്ങൾക്കു ചൈതന്യമേകിയ
ദാഹം നിറഞ്ഞു നിന്നൂ - പുതു
രാഗം തുടിച്ചു നിന്നൂ
യദുകുലകോകില സ്വരതരംഗം
യമുനയിലലിയും വിലാസയാമം

കുഞ്ജകുടീരങ്ങൾ ഞാനൊരുക്കും
മാധവവനികകളിൽ
നയനാംബുജങ്ങളിൽ തരളാഭിലാഷം
ചാലിച്ച പൗർണ്ണമിയിൽ
പ്രേമോദയങ്ങളെ സ്വർഗ്ഗീയമാക്കിയ
ഭാവം വിരുന്നു വന്നൂ - വർണ്ണ
ജാലം തുടിച്ചു നിന്നു
(യദുകുല...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Yadukula Kokila - F

Additional Info

Year: 
1998

അനുബന്ധവർത്തമാനം