വന്ദനം എൻ വന്ദനം
വന്ദനം എൻ വന്ദനം
ഇന്നെൻ നെഞ്ചിൽ ആദിതാളലാളനം
ചുംബനം പ്രിയ ചുംബനം
കണ്ണുനീരിൽ വീണുലഞ്ഞ സാന്ത്വനം
മന്ദിരം എൻ മന്ദിരം
പൂത്തുമ്പികൾ പാടും സ്നേഹ നന്ദനം
പൂക്കളെ രാതിങ്കളേ നിങ്ങൾക്കിതാ വീണ്ടും എന്റെ വന്ദനം
സ്വപ്നം വാഴ്ക.....സ്നേഹം വാഴ്ക....
കാലം നീണാൾ വാഴുക
മേഘമേ പൊൻമേഘമേ
കൈകളിൽ മരിവിൽകാപ്പ് ചാർത്തി വാ
തെന്നലി പൂന്തെന്നലേ നീ
എന്നിളം കൊമ്പിലാടുവാൻ വരൂ
ചന്ദ്രികേ ഹിമ ചന്ദ്രികേ
നീ പാൽക്കുടം കയ്യിലേന്തി മെല്ലെ വാ
ശാരികേ വന ശാരികേ നീ
വാനവീഥിയിൽ വേണുവൂതി വാ
ഇന്നെൻ ലോകം...നീലാകാശം...
ഉദയം മായാജാലം..
തങ്കകാൽകളിൽ ഞങ്ങൾ
വീണു കുമ്പിടാം
പൈതലേ എൻ പൈതലേ
ആയിരം വർഷമീഭൂമി വാഴണം
യാമിനി പ്രിയ യാമിനി
എൻ ചിന്തയിൽ പൊൻചിലമ്പു ചൂടണം
നായികേ എൻ നായികേ
തിരു നാടകങ്ങളിൽ വിജയമാടണം
കാലമേ എൻ കാലമേ
നിൻ ഈണങ്ങളിൽ കരളിൻ ഗദ്ഗധം
മായാരാവിൽ...മുരളി ഗാനം...
ദൂരെയെങ്ങും മുഴങ്ങി...
(വന്ദനം)