കിന്നാരം
കിന്നാരം കിന്നാരം ആടികാറ്റിൻ കിന്നാരം
പുന്നാരം പുന്നാരം ഓണപ്പാട്ടിൻ പുന്നാരം
നമ്മൾ രാക്കിടാങ്ങൾ സ്നേഹത്തേരിലേറി എന്നും ചേർന്നു വാഴാം സ്വർഗ്ഗപ്പൂവരങ്ങിൻ
മായാലോകത്തെത്തീ പോയി.....
(കിന്നാരം)
ജാതിയില്ലാതെ വർണ്ണത്തിരിവുകളില്ലാതെ
നമ്മൾ പൂക്കൾ എല്ലാം ഒന്ന്...
പാലക്കൊമ്പത്ത് നമ്മുടെ മോഹതുഞ്ചത്ത്
അമ്മപ്പൂവായി ദൈവമുണ്ട്...
ജാതിയില്ലാതെ വർണ്ണത്തിരിവുകളില്ലാതെ
നമ്മൾ പൂക്കൾ എല്ലാം ഒന്ന്...
പാലക്കൊമ്പത്തെ നമ്മുടെ മോഹതുഞ്ചത്ത്
അമ്മപ്പൂവായി ദൈവമുണ്ട്...
പൂമനസ്സൊരു പൂമ്പാറ്റ
പൂന്തെന്നൽ പൂമ്പാറ്റ
പറന്നുപൊങ്ങും നേരത്ത്
ചിറകു രണ്ടും പാറിപ്പോയി
പുതുവർണ്ണ കോലം തേടി തേടി പോയി എങ്ങോ പോയി....
അന്നാരം മിന്നാരം പീലിക്കാവിൽ രാക്കോലം
സല്ലാപം സല്ലാപം ഉല്ലാസത്തിൻ സല്ലാപം
ഓണപെൺകിടാവേ അത്തപ്പൂക്കളത്തിൽ
ഞങ്ങൾക്കുത്സവത്തിൻ സ്വർണ്ണക്കോടി നൽകൂ...
പുത്തൻ ലോകം കൈ വന്നേ...
ശ്യാമദുഃഖങ്ങൾ നമ്മൾ പങ്കുവയ്ക്കുന്നു
നമ്മിൽ സ്നേഹം മാത്രം സത്യം..
വീതം വയ്ക്കാതെ തമ്മിൽ കലഹം കൂടാതെ
ദൂരെ കാണും ലക്ഷ്യം നേടാം..
ശ്യാമദുഃഖങ്ങൾ നമ്മൾ പങ്കുവയ്ക്കുന്നു
നമ്മിൽ സ്നേഹം മാത്രം സത്യം
വീതം വയ്ക്കാതെ തമ്മിൽ കലഹം കൂടാതെ
ദൂരെ കാണും ലക്ഷ്യം നേടാം..
കണ്ണുനീരിൻ ചാരത്ത് പുഞ്ചിരിപ്പൂമൊട്ടാണെ
സ്നേഹരാവിൻ ഓരത്ത് സൂര്യനുണ്ടെ മാനത്ത്
ഉയരുമ്പോൾ എങ്ങും വർണ്ണപ്പൂമാരി പൊൻപൂമാരി....
(കിന്നാരം)