ചെമ്പകപ്പൂവിൻ കാതിൽ
ചെമ്പകപ്പൂവിൻ കാതിൽ
ഒരു കാര്യം ചൊല്ലി തിങ്കൾ
വന ചന്ദ്രികയുടെ പൊന്നിൽ കുളിച്ചാൽ
നിന്നാത്മാവിനു മോക്ഷം വരും എന്ന്...
ചെമ്പകപ്പൂവിൻ കാതിൽ
ഒരു മന്ത്രമോതി സൂര്യൻ
പൂമ്പുലരികളിൽ കുളിരണിയു മലരേ
നിൻ മെയ്യഴകിന് മോക്ഷം വരും എന്ന്
(ചെമ്പകപ്പൂവിൻ കാതിൽ)
മടിയിൽ വളരുമമൃത നദിയെ മലകൾ തടയുകയില്ല
ചെടികൾ പൂക്കും പൊൻമലരിനെ
ചെടികൾ മറയ്ക്കുകില്ല
പ്രണയ ചന്ദ്രലേഖ മാത്രം മറഞ്ഞു നിൽപ്പതെന്തേ
മനുജഹൃദയം മാത്രമിന്നും മോഹം ഒളിപ്പതെന്തേ
പ്രണയ ചന്ദ്രലേഖ മാത്രം മറഞ്ഞു നിൽപ്പതെന്തേ
മനുജഹൃദയം മാത്രമിന്നും മോഹം ഒളിപ്പതെന്തേ
ചന്ദന മഴയിൽ പാർവ്വണലതപോൽ
അണയൂ നീ മനോഹരാംഗി
നുകരൂ എൻ മനം
ചെമ്പകപ്പൂവിൻ കാതിൽ
ഒരു മന്ത്രമോതി സൂര്യൻ
പൂമ്പുലരികളിൽ കുളിരണിയു മലരേ
നിൻ മെയ്യഴകിന് മോക്ഷം വരും എന്ന്
(ചെമ്പകപ്പൂവിൻ കാതിൽ)
കൈവളകൾ നിന്റെ മുന്നിൽ
കിലുകിലുങ്ങി പോയി
കാൽ തളിരിൽ പാദസ്വരം
കുസൃതി ചൊല്ലി പോയി
ചെമ്പവിഴപ്പൂങ്കവിളിൽ കുങ്കുമമോ
കുളിരോ
ചെഞ്ചുണ്ടിൽ തഞ്ചിയതെൻ ചുംബനമോ മൊഴിയോ
ചെമ്പവിഴപ്പൂങ്കവിളിൽ കുങ്കുമമോ
കുളിരോ
ചെഞ്ചുണ്ടിൽ തഞ്ചിയതെൻ ചുംബനമോ മൊഴിയോ
നീയെൻ കരളിൽ നിറയും സുകൃതം പനിനീരിൽ ഊറുംപവിഴം...
മധുരം സംഗമം...
ചെമ്പകപ്പൂവിൻ കാതിൽ
ഒരു കാര്യം ചൊല്ലി തിങ്കൾ
വന ചന്ദ്രികയുടെ പൊന്നിൽ കുളിച്ചാൽ
നിന്നാത്മാവിനു മോക്ഷം വരും എന്ന്...
ചെമ്പകപ്പൂവിൻ കാതിൽ
ഒരു മന്ത്രമോതി സൂര്യൻ
പൂമ്പുലരികളിൽ കുളിരണിയു മലരേ
നിൻ മെയ്യഴകിന് മോക്ഷം വരും എന്ന്.....