ഇന്ദ്രനീല മിഴികളിൽ
ഇന്ദ്രനീല മിഴികളെഴുതാൻ
ഇന്ദ്രജാല മണികളണിയാൻ മാരിവില്ലിലൂയലാടാൻ വന്നെത്തി വിണ്ണിൽനിന്നും താരകങ്ങൾ
പട്ടുടുപ്പണിഞ്ഞൊരുങ്ങി
ഒത്തുവന്നു താരകങ്ങൾ
പാട്ടുപാടി നൃത്തമാടി....ഹോ....
സന്തോഷം എങ്ങുമെങ്ങും ആനന്ദം
ഉല്ലാസം ചുണ്ടിലിന്നു സല്ലാപം..
ഹൃദയ ജാലകം തുറന്നു തന്നതാ
കനകഗോപുരം കടന്നു വന്നതാ
ശ്രുതി ചേർന്നിതാ
ശുഭകാല സംഗീതം
വന്നിതാ സുമംഗലം...
പാതിരാവിനുള്ളിൽ നിന്നും
പാറി വന്ന പുലരി കണ്ട്
പൂക്കൾ വീണ്ടും കൺതുറന്നിതാ മാങ്കൊമ്പിൽ...
പൊട്ടുകുത്താം..കാപ്പു കെട്ടാം..
ഇന്നലെ മറന്നു നമ്മൾ
ഇന്നിലെ സുവർണ്ണ മന്ത്രം
ആത്മഗീതമാക്കി മാറ്റാം ഹോ... ഹോ...
തേൻചോരും കാറ്റുവന്ന് പുൽകുന്നു നീരാടും നിലവുമേ തലോടുന്നു
മേഘരാഗം..പെയ്തിറങ്ങി..
തൂവരമ്പിൽ...തുമ്പി വന്നു...
കുഞ്ഞോളങ്ങൾ കുളിരുന്ന പുഴയോരം.. പാടി വാ വസന്തമേ...
(ഇന്ദ്രനീല)
ആകാശം കൈവിരിച്ചു വന്നാലും
സ്വർലോകം പൂവിരിചച്ചു തന്നാലും
നമ്മൾ എങ്ങും പോവുകില്ല
മണ്ണിൽ നിന്നും മാറുകില്ല
മൺവീണയിൽ മീട്ടുന്നു ഗന്ധർവ്വൻ
കാലമേ ഒരുങ്ങു നീ....
(ഇന്ദ്രനീല)