അലങ്കാരസൗധം
അലങ്കാരസൗധം നിറമുള്ള ലോകം
ഇളനീർക്കിനാവിൽ തിങ്കൾ കൊതുമ്പ്
വിരലൊന്നു തഴുകുമ്പോൾ
ഉള്ളം കവരും വീണാമർമ്മരം
എങ്ങും വസന്തം സൗന്ദര്യപൂരം
ഇനിയെന്തു വേണം ഇനിയെന്തു വേണം
മേഘം വിതിർത്ത മണിമെത്തയേറി
ഇനിയെന്റെ മനമേ തുള്ളിക്കുതിയ്ക്ക്
പൂഞ്ചേലയുണ്ട് പൂത്താലമുണ്ട്
പൊന്മുത്തുപൊഴിയും നീർപ്പന്തലുണ്ട്
തൂവെണ്ണയും മധുരങ്ങളും
നറുതേൻ കനിയും പഞ്ചാമൃതമുണ്ട്
ഊഞ്ഞാലിലൊഴുകാൻ പൂന്തോട്ടമുണ്ട്
തുടിതാളമുണ്ട് പൊൻവേണുവുണ്ട്
കാണാപ്പളുങ്കേ മണിമാലയുണ്ട്
മിന്നാമിനുങ്ങേ തൂമുത്തമുണ്ട്
ഈ സ്വർഗ്ഗരാജ്യം നിങ്ങൾക്കുമാത്രം
ഈ സ്വപ്നലോകം നിങ്ങൾക്കുമാത്രം
ഇനിയുത്സവം കൊടിയേറുവാൻ
ഉണരൂ ഉണരൂ മിഴിനീർപ്പൂക്കളെ
പഞ്ചാരിമേളം നിങ്ങൾക്കുവേണ്ടി
സ്വരരാഗഗീതം നിങ്ങൾക്കുവേണ്ടി
ഇതു ഞങ്ങളെന്നോ ചെയ്തോരു പുണ്യം
ജന്മാന്തരങ്ങൾ പകരുന്ന ധർമ്മം
അലങ്കാരസൗധം നിറമുള്ള ലോകം
ഇളനീർക്കിനാവിൽ തിങ്കൾ കൊതുമ്പ്
വിരലൊന്നു തഴുകുമ്പോൾ
ഉള്ളം കവരും വീണാമർമ്മരം
എങ്ങും വസന്തം സൗന്ദര്യപൂരം
ഇനിയെന്തു വേണം ഇനിയെന്തു വേണം
മേഘം വിതിർത്ത മണിമെത്തയേറി
ഇനിയെന്റെ മനമേ തുള്ളിക്കുതിയ്ക്ക്