ഉണരൂ ഉണരൂ

 

ഉണരൂ ഉണരൂ ഉണരൂ ഉണരൂ
ആശ മനസ്സേ...
വിടരൂ വിടരൂ വിടരൂ വിടരൂ
ഉദയ മലരേ...
ഉണരൂ ഉണരൂ ഉണരൂ ഉണരൂ
ആശ മനസ്സേ...
വിടരൂ വിടരൂ വിടരൂ വിടരൂ
ഉദയ മലരേ...
മോഹം തളിരണിയും സന്ധ്യേ ഹോ
ജന്മം സഫലം ഇനിമേലിൽ
മോഹം തളിരണിയും സന്ധ്യേ ഹോ
ജന്മം സഫലം ഇനിമേലിൽ
എന്തു ചൊല്ലും ഞാൻ
എന്തു പാടും ഞാൻ
തന്തികൾ പോയ വീണയിൽ
എൻ മനസ്സിലെ പ്രേമ സൗരഭം
പെയ്തുതോരുമീ വേളയിൽ
അകലെ മണിമുഴങ്ങും
സ്വനം അറിവു ഞാൻ അറിവും
അരികെ അനുരാഗം
തുടിയിളകുന്നതും അറിവു

ദൂരെ കാണും ഹേമന്തരാത്രി മണ്ഡപം
നിങ്ങൾ തേടും ഏകാന്ത സ്വപ്ന വേദിക
നീലക്കണ്ണിൽ പ്രേമാർദ്ര കൗതുകങ്ങളോ
ഓമൽ ചുണ്ടിൽ സല്ലാപ മർമ്മരങ്ങളോ
കളിപറഞ്ഞൊരൻ  മണിപ്പൂങ്കിനാക്കിളി
നാളെ നീയും പാടും പ്രണയ രാഗമാലിക
ഇനിയൊരു ജന്മമേകിലും
നമ്മളൊന്നു ചേർന്നിടും
വീണ്ടുമൊഴുകിടും നമ്മളിതുവഴി
ഒരു കവിതയായി...
എന്നും പ്രണയമധുതൂകാൻ
വാഴ്ക ഇരുഹൃദയം വാഴ്ക

താഴെ വരും മേഘങ്ങൾ മന്ത്രമോതിയോ
മിന്നൽപ്പിണർ ദീപങ്ങൾ കയ്യിലേന്തിയോ
കണ്ണിൽ കണ്ണിൽ കണ്ടപ്പോൾ
ആശകൾ പൂത്തു
മുന്നിൽ കാണും നേരത്ത്
മൗനമാർന്നുപോയി...
താലി ചാർത്തണം കനവ് പങ്കുവയ്ക്കണം
മുഹൂർത്ത നാളിൽ ആദ്യരാവിൽ അഴക് പൂക്കണം...
കനവുകൾ പല കോടികൾ
ജീവിതം ഒരു നാഴിക
മണ്ണിൽ തുടിയ്ക്കുവാൻ
വിണ്ണിൽ പറക്കുവാൻ
കോടി ആശകൾ ആയി
നാളെ വിടരും ശുഭരാത്രി...ഹോ.... 
നെഞ്ചിൽ നിറയും മധുപാത്രം
                                                       (ഉണരൂ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unaroo Unaroo

Additional Info

Year: 
1996

അനുബന്ധവർത്തമാനം