കാണാ ദൂരം
കാണാദൂരം മിഴികൾ മറയുന്നുവോ
മൗനം പോലും പതിയെ അകലുന്നുവോ
ഇരുളിലിനിയാരെ തിരയുവതിലാരെ
വഴികളിനിയാരെ കരുതുമിനിയാരെ
മായുന്നുവോ മാറുന്നുവോ രൂപങ്ങൾ നീളെ
കാണാതെയീ കാറ്റായിടാം കൈയെത്തിടാതെ
നെഞ്ചേ നെഞ്ചേ എവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ പതിയെ അകലുന്നു നീ
അറിയാതെ പെയ്യും വിണ്ണിൻ
നൊമ്പരം പോലെയെന്നും
പറയാതെയിന്നെന്നുളളിൽ
വിങ്ങിടും നോവോ നീയും
എന്നെന്നും കൂടെ താരാട്ടു പോലെ
എങ്കിലും ദൂരെ അലിയാതെയിന്നീ കാർമേഘം പോൽ
പെയ്തൊഴിയാനായ് കാത്തേ നില്‌പൂ
ഇന്നും കാത്തേ നില്പൂ
നോവിലാഴ്‌ന്നേ നില്പൂ
നെഞ്ചേ നെഞ്ചേ എവിടെ അലയുന്നു നീ
നെഞ്ചേ നെഞ്ചേ പതിയെ അകലുന്നു നീ
സഗസഗ സരി രി സഗസഗ സരിഗ
സഗസഗസരിമ ഗ രിമഗസ
സഗസഗ സരി രി സഗസഗ സരിഗ മ ഗ രി സ
നി സ നി നി സ നി സ പ നി സ
സ നി സ രി രി സ രി ഗ രി സ
നി സ സ രി രി ഗ ഗ രി സ നി പ മ പ
സ നി പ മ പ ഗ സ രി മ പ