തോരാമഴയിലും

എങ്ങെങ്ങോ ഇന്നകന്നകന്നിതാ
ഞാനറിയാതെങ്ങോ പോയ് നെഞ്ചിതാ
പാടാതെന്തോ ഞാൻ പാടുന്നിന്നിതാ
കൂടേ മൂളും പോൽ കാറ്റിതാ

വാതിൽ ചാരിയ വഴി 
നീളും നിലാവുപോൽ
രാവിലിന്നു വന്നുവോ

ഈ തോരാമഴയിലും പെയ്തു തീരാതൊഴുകിടും
പതിയെ നീളും മൊഴികളും ഇറ്റിറ്റിറ്റിതാ
പെയ്തു തീരാതെ ഒന്നുമേ മിണ്ടാതെ
കൺകളോ ചിമ്മാതെ തോർന്നിടാതിറ്റിറ്റിറ്റിതാ

രാവിന്നിരുളിൽ ഈ റാന്തൽ നിഴലിൽ
കൈകൾകൊണ്ടുകോറിയൊരു കഥയെഴുതും നേരം
ഏതോ ഏതോ വാതിലിൻ പിറകിലെ
കാല്പദം ഉയരവേ ചുരുളും പുതപ്പിൽ കീഴേ
നെഞ്ചം മിടിക്കുന്നോ താളം പിടിക്കുന്നോ
ചേരും നിന്നിലീ മഞ്ഞോലും സുഖമെന്തോ

ഈ തോരാമഴയിലും പെയ്തു തീരാതൊഴുകിടും
പതിയെ നീളും മൊഴികളും ഇറ്റിറ്റിറ്റിറ്റിതാ
പെയ്തു തീരാതെ ഒന്നുമേ മിണ്ടാതെ
കൺകളോ ചിമ്മാതെ തോർന്നിടാതിറ്റിറ്റിറ്റിതാ

സ്വപ്നങ്ങളിൽ ആയിരം സ്വപ്നങ്ങളിൽ
കാണുമീ ചിരിതൻ നിറവിൽ
ഇനി രാവെല്ലാം നീളേ

ഓ.. ഓളങ്ങൾ പോൽ എന്നിലീയോളങ്ങൾ പോൽ
നീ വരും നേരം എൻ നെഞ്ച് ഓ ഝിൽ ഝിൽ ഝിൽ ഝിൽ ഝിൽ
മ്.. നെഞ്ചം മിടിക്കുന്നോ താളം പിടിക്കുന്നോ
ചേരും നിന്നിലീ മഞ്ഞോലും സുഖമെന്തോ

നീ കാണാതകലയായ് കാറ്റുപോലെന്നരികിലായ്
കാതിലോരോ മൊഴികളായ് ഇറ്റിറ്റിറ്റിറ്റിതാ
പെയ്തു തീരാതെ ഒന്നുമേ മിണ്ടാതെ
കൺകളോ ചിമ്മാതെ തോർന്നിടാതിറ്റിറ്റിറ്റിതാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thoramazhayilum

Additional Info

Year: 
2020

അനുബന്ധവർത്തമാനം