കേളുമൂപ്പന്‍
Kelu Mooppan
വയനാട്ടുകാരനായ കേളുമൂപ്പൻ യാദൃഴ്ചികമായാണ് സിനിമയിലെത്തിയത്. സോൾട്ട് ആൻഡ് പെപ്പെർ എന്ന തന്റെ സിനിമയിലേക്ക് കാട്ടുമൂപ്പന്റെ വേഷത്തിൽ അഭിനയിക്കാൻ ഒരാളെ തേടിനടന്ന സംവിധായകന്റെ മുന്നിലേക്ക് ഒരു ഫോട്ടോയുടെ രൂപത്തിൽ കേളുമൂപ്പൻ എത്തിപ്പെടുകയായിരുന്നു.
വരയാല്‍ നിട്ടാനി ചെന്നിലാര കുറിച്യ തറവാട്ടിലെ അംഗമായ കേളുമൂപ്പൻ
വാർധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 2022 നവംബർ 2-ന് അന്തരിച്ചു.
മീനാക്ഷിയാണ് ഭാര്യ. പുഷ്പ, രാജന്‍, മണി, രമ എന്നിവര്‍ മക്കളാണ്.