ജിയാദ് ഇറാനി

Jiyad Irani

ഫോർട്ട് കൊച്ചി സ്വദേശി. സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമധാരിയായ ജിയാദ്. മോഡലിങ്ങിലൂടെ ടെലിവിഷൻ - സിനിമ അഭിനയ രംഗത്തേക്ക് കടന്നു വന്നു. കൊച്ചി ആസ്ഥാനമാക്കി ക്രിയേറ്റീവ് ഐ എന്ന പരസ്യ കമ്പിനി നടത്തുന്നു.  മുല്ലശ്ശേരി മാധവൻ കുട്ടി നേമം പി ഓ, ബാങ്കോക്ക് സമ്മർ, 1983, വിക്രമാദിത്യൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. മോഡലിങ്ങിനൊപ്പം കൊസ്റ്റ്യൂം ഡിസൈനിംഗും അദ്ദേഹം ചെയ്യുന്നുണ്ട്. ബാങ്കോക്ക് സമ്മർ എന്ന ചിത്രത്തിലെ വസ്ത്രങ്ങൾ അദ്ദേഹം തന്നെയാണ് ഡിസൈൻ ചെയ്‌തത്.