ഗൗതമി നായർ

Gauthami Nair
Gauthami Nair
Date of Birth: 
Wednesday, 13 November, 1991
സംവിധാനം: 1

1991നവംബർ 13ന് ന്യൂക്ലിയർ മെഡിക്കൽ ഫിസിസിസ്റ്റ് ആയ മധു നായരുടെയും ശോഭയുടെയും മകളായി ആലപ്പുഴയിൽ ജനനം.നടി ജലജയുടെ അടുത്ത ബന്ധു കൂടിയാണ് ഗൗതമി. സംഗീതവും നൃത്തവും വായനയും ഇഷ്ടപ്പെടുന്ന അവർ, നല്ലൊരു ഗായിക കൂടിയാണ്.  ജനിച്ചത് കേരളത്തിലാണെങ്കിലും ഗൗതമി തന്റെ കുട്ടിക്കാലം ചിലവഴിച്ചത് കുവൈത്തിലാണ്. കുവൈത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ, തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്നും സൈക്കോളജിയിൽ ബാച്ചിലർ ബിരുദവും കരസ്ഥമാക്കി. സ്കൂളിലും കോളേജിലും കലാ-കായിക മത്സരങ്ങളിൽ സ്ഥിരം പങ്കെടുത്തിരുന്ന ഗൗതമി, സിനിമയിലേക്ക് കടന്നു വന്നത് വളരെ യാദൃശ്ചികമായാണ്. സെക്കന്റ് ഷോയിൽ ദുൽഖറിന്റെ നായികയെ തേടുന്ന അവസരത്തിൽ, ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിരുന്ന ഗൗതമിയുടെ കസിന്റെ സുഹൃത്താണ് അവരുടെ ഫോട്ടോ സംവിധായകന് മുന്നിലെത്തിക്കുന്നത്. സെക്കന്റ് ഷോയിലെ ഗീതു എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസിലേക്ക് ക്ഷണം ലഭിച്ചു. തുടർന്നു ചാപ്റ്റേഴ്സ്, കൂതറ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

പിന്നെയാണ് ആദ്യസിനിമയായ സെക്കൻഡ് ഷോയുടെയും, കൂതറയുടെയും സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹം. ഇത് കഴിഞ്ഞ് പിന്നണിയിൽ സ്ത്രീ പ്രാതിനിധ്യമുള്ള "വൃത്തം" എന്നൊരു സിനിമയും ഇവർ സംവിധാനം ചെയ്തിട്ടുണ്ട്.

സൈക്കോളജി റിസേർച്ചിനായി ഐഐടി ബോംബെയിൽ പോയ ഗൗതമി തിരുവനന്തപുരം ശ്രീചിത്രയിൽ റിസേർച്ച് തുടർന്നു. സഹോദരി ഗായത്രി നായർ ഓസ്ട്രേലിയയിലാണ് താമസം.