സ്വയം
ഓട്ടിസം ബാധിതനായ പത്തുവയസുകാരന്‍ മെറോണിന്റെയും അവന്റെ മാതാപിതാക്കളായ എബിയുടെയും ആഗ്‌നസിന്റെയും കഥയാണ് സ്വയം എന്ന ചിത്രത്തിലൂടെ പറയുന്നത്. ഓട്ടിസം ബാധിച്ച മെറോണ്‍ ഫുട്‌ബോള്‍ സെലക്ക്ഷന്‍ മല്‍സരത്തിനിടയില്‍ കാലിന് പരിക്കേല്‍ക്കുകയും അതോടെ മാനസികമായി തളര്‍ന്ന ആഗ്‌നസ്, പള്ളിവികാരിയുടെ ഉപദേശപ്രകാരം നാട്ടില്‍ ആയുര്‍വേദചികില്‍സ തേടിയെത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സായാഹ്‌നം എന്ന ചിത്രത്തിലൂടെ 2000 ല്‍ കേരള സംസ്ഥാന അവാര്‍ഡും, ദേശീയ അവാര്‍ഡും, ഇന്ദിരാ ഗാന്ധി ബെസ്റ്റ് ഫസ്റ്റ് ഫിലിം ഡയറക്ടര്‍ അവാര്‍ഡും, 2011 ലെ ബെസ്റ്റ് നറേറ്റീവ് ഫീച്ചര്‍ ഫിലിം അവാര്‍ഡും (ജനീവ) കരസ്ഥമാക്കിയിട്ടുള്ള ആര്‍ ശരത് ആണ് ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥ സംവിധായകനായ ആര്‍ ശരത് തന്നെയാണ് ഒരുക്കുന്നത്. സംഭാഷണം സജി പാഴൂര്‍, ക്യാമറ സജന്‍ കളത്തില്‍ എന്നിവരാണ് കൈകാര്യം ചെയ്തിരിയ്ക്കുന്നത്