ഇ മോസസ്

E Moses
കഥ: 5
സംഭാഷണം: 8
തിരക്കഥ: 4

പഴയ കൊച്ചിയിലെ യഹൂദഗ്രാമമായ പറവൂരിലെ പ്രശസ്തമായ തട്ടുങ്കൽ കുടുംബത്തിൽ ഏലിയാഹുവിന്റേയും റിബേക്കയുടെയും മകനായി ജനിച്ചു., അമ്മിണി എന്ന റീനയായിരുന്നു സഹോദരി.  മോസസ്സിന് പത്ത് വയസ്സുള്ളപ്പോൾ മാതാവും, പതിനാറു വയസ്സുള്ളപ്പോൾ പിതാവും മരണപ്പെട്ടു. എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽ നിന്നും നിയമത്തിൽ ബിരുദം നേടിയ മോസസ്. പഠിക്കുന്നകാലത്ത് കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു.

സിനിമാരംഗത്തോട് വലിയ താത്പര്യമുണ്ടായിരുന്ന മോസസ് നടൻ മധുവിന്റെ മാനേജരായി കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. 1971 -ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ഒരു പെണ്ണിന്റെ കഥ എന്ന സിനിമയ്ക്ക് കഥ എഴുതിക്കൊണ്ടായിരുന്നു മോസസ് സിനിമാരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് കക്കആഴിപടയണി എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകൾക്ക് കഥ, തിരക്കഥ, സംഭാഷണം രചിച്ചു.

വിവാഹിതനായി ചെന്നൈയിൽ താമസമാക്കിയ മോസസിന് ഒരു മകനാണുള്ളത്. 2004 -ൽ മോസസ് അന്തരിച്ചു.