ബിന്ദു സഞ്ജീവ്

Bindu sanjeev

ബിന്ദു സഞ്ജീവ് ഒരു പ്രഗത്ഭ മോഡലും നടിയുമാണ്.

ദുബായിലും ഇന്ത്യയിലും നടന്ന നിരവധി സൗന്ദര്യ മത്സരങ്ങളിൽ വിജയിച്ച് ഫാഷൻ ലോകത്തേക്ക്‌ കടന്ന് വന്നു..

ജിസിസിയുടെ മിസിസ് ഇന്ത്യ കൾച്ചർ, മിസിസ് മലയാളം മോംസ് മിഡിൽ ഈസ്റ്റ്, മിസിസ് മലയാളി മങ്ക റണ്ണർ അപ്പ്, മിസിസ് എത്‌നിക് ഫെയ്‌സ് എന്നീ പുരസ്‌കാരങ്ങൾ ഒരു കലണ്ടർ വർഷത്തിൽ അവർ സ്വന്തമാക്കി. 

പങ്കജ കസ്തൂരി, ഡിഐഎഫ്‌സി, ജിഎംസി ഓട്ടോമൊബൈൽസ്, കല്യാൺ ജ്വല്ലറി, ഭീമ ജ്വല്ലറി തുടങ്ങിയ ക്ലയന്റുകളുടെ നിരവധി പരസ്യങ്ങളിലും നമ്മുടെ സ്വന്തം മോഹൻലാലിനൊപ്പം ജനപ്രിയമായ മണപ്പുറം പരസ്യത്തിലും ബിന്ദു അഭിനയിച്ചു..

മലയാള സിനിമകളിൽ സജീവമായ അവർ എന്റെ മെഴുകുതിരി അത്താഴങ്ങൾ, മിഖായേൽ ,  ഒരു അഡാർ ലവ് സ്റ്റോറി, ഇരുപത്തിയൊന്ന് നൂറ്റണ്ട് , മ്യാവൂ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 

വരാനിരിക്കുന്ന സിനിമകൾ:  കുറൽ (തമിഴ് -സംവിധാനം സുഗീത്), യുഗി/ അദൃശ്യം (സാക്ക് ഹാരിസിന്റെ ദ്വിഭാഷാ ചിത്രം)