ഭരത്
Bharath
തമിഴ്‌നാട്ടിലെ കുംഭകോണത്താണ് ഭരത് ശ്രീനിവാസൻ ജനിച്ചത്. കുട്ടിക്കാലം മുതൽക്കേ നൃത്തം പഠിച്ചിരുന്ന ഭരത് പതിനൊന്നാം വയസ്സിൽ സ്വിംഗേഴ്സ് ഇന്റർ നാഷണൽ ഡാൻസ് ക്ലബ്ബിൽ ചേർന്നിരുന്നു. ഒരു ഡാൻസ് പ്രോഗ്രാമിലെ ഭരതിന്റെ ഡാൻസ് കണ്ട് ഇഷ്ടപ്പെട്ടാണ് സംവിധായകൻ ഷങ്കർ അദ്ദേഹത്തിന്റെ സിനിമയിലേക്ക് അഭിനയ്ക്കാൻ വിളിക്കുന്നത്. 2003 -ൽ ഷങ്കർ സംവിധാനം ചെയ്ത Boys എന്ന തമിഴ് ചിത്രത്തിൽ നായകനായാണ് ഭരത് സിനിമാഭിനയരംഗത്തേക്കെത്തുന്നത്. തുടർന്ന് നിരവധി തമിഴ് സിനിമകളിൽ നായകനായി അഭിനയിച്ചു.
2004 -ൽ ജയരാജ് സംവിധാനം ചെയ്ത ഫോർ ദി പീപ്പിൾ എന്ന സിനിമയിൽ നാല് നായകന്മാരിൽ ഒരാളായിക്കൊണ്ട് ഭരത് മലയാള സിനിമയിലും അരങ്ങേറി. തുടർന്ന് ബൈ ദി പീപ്പിൾ, കൂതറ എന്നിവയുൾപ്പെടെ എട്ട് മലയാള സിനിമകളിൽ അഭിനയിച്ചു.
ഭരതിന്റെ ഭാര്യ ജെഷ്ലി. രണ്ട് മക്കളാണ് അവർക്കുള്ളത്.


