ഗോപികാവസന്തം തേടി-രശ്മിനായർ&ശ്രീനിവാസൻ

ഗോപികാവസന്തം തേടി

ഗോപികാവസന്തം തേടി വനമാലീ
നവനവ ഗോപികാവസന്തം തേടീ വനമാലീ
എൻ മനമുരുകും... വിരഹതാപമറിയാതെന്തേ
                        (ഗോപികാവസന്തം)

നീലമേഘം നെഞ്ചിലേറ്റിയ-
പൊൻതാരകമാണീ രാധ
അഴകിൽ നിറയും അഴകാം നിൻ
വൃതഭംഗികൾ അറിയാൻ മാത്രം
                          (ഗോപികാവസന്തം)

നൂറുജന്മം നോമ്പുനോറ്റൊരു തിരുവാതിരയാണീ രാധ
അലിയും തോറും അലിയും എൻ
പരിഭവമെന്നറിയാതെന്തേ
                           (ഗോപികാവസന്തം)