മൊഴികളും മൗനങ്ങളും

Singer: 
Mozhikalum maunangalum

കിരൺ കൃഷ്ണൻ.... ബഹറിനിൽ ജോലി ചെയ്യുന്നു... മികച്ച ഗായകൻ.... അദ്ദേഹം പാടിയ മൊഴികളും മൗനങ്ങളും എന്ന ഗാനം കേട്ടാൽ നിങ്ങൾക്കതു മനസ്സിലാകും... കൂടുതൽ നല്ല അവസരങ്ങൾ പാട്ടിന്റെ ഭാവം അറിഞ്ഞ് പാടുന്ന ആ യുവാവിനെ തേടിയെത്തട്ടേ എന്ന് ആശംസിക്കുന്നു... ഏവരും ഗാനം കേട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക.

മൊഴികളും മൗനങ്ങളും [M]

മൊഴികളും മൗനങ്ങളും മിഴികളും വാചാലമായ്
തിരകളും തീരവും ഹൃദയവും വാചാലമായ്
തമ്മിൽ തമ്മിൽ ഓർമ്മകൾ ആരും കാണാതെ പൂവണിഞ്ഞൂ..
(മൊഴികളും മൗനങ്ങളും )
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
(മൊഴികളും മൗനങ്ങളും )

പൂവേ പൂവെന്നൊരു വണ്ടിൻ ചുണ്ടുവിളിച്ചു ..മെല്ലെ വിളിച്ചൂ..
നിന്നോടിഷ്ടമെന്ന് പൂവിനോട് മൊഴിഞ്ഞു..ഉള്ളം മൊഴിഞ്ഞു
അനുരാഗം  ദിവ്യമനുരുരാഗമാരും അറിയാ കനവായ്..
അവനെന്നുമീ മലർവാടിയിൽ സ്നേഹപൂവേ
നിന്നേ തേടി.. അലയുന്നിതാ..
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
(മൊഴികളും മൗനങ്ങളും )

കാണാനേരത്തെന്നും കാണാൻ നെഞ്ചു പിടഞ്ഞു..ഏറെ പിടഞ്ഞൂ.
ഹോ..മിണ്ടാൻ ഒന്നു കൊതിപൂണ്ടിട്ടുള്ളു തുടിച്ചൂ..എന്നേ നിനച്ചൂ..
ഏതോ രാത്രി മഴ ചില്ലിൻ മാളികയിൽ നീ എന്നേ തിരഞ്ഞൂ.
അറിയാതെ എന്നിൽ അറിയാതെ വന്നൂ..
മനസിന്റെ മയിൽപ്പീലി ഉഴിയുന്നുവോ..
ഇളം തെന്നലേ മഞ്ഞു പൂക്കളേ കുളിരോളമേ നിറവാനമേ
ഇതു മുൻപു നാം പ്രണയാർദ്രമായ് പറയാൻ മറന്ന കഥയോ
(മൊഴികളും മൗനങ്ങളും )