ഇനിയൊരു ചലനം ചലനം

ഓ..ഓ..ഓ..യേ...
സ്വപ്നങ്ങള്‍ ചായം കൂട്ടി യവനികമേല്‍ ഒരു മായിക പടമെഴുതാന്‍
നിഴലുകള്‍ ഒളിയുമായ് ഇഴ ചേര്‍ത്തൊരു കഥയുമായ്
കാലത്തിന്‍ കൈകള്‍ മെല്ലെ മിഴി മറയും തിരശ്ശീലകള്‍ ഞൊറിയുകയായ്
പുലരികള്‍ അണയുമോ നവ ചാരുത പകരുവാന്‍

തിരി പകുതിയുമണയുമാ കതിരവന്‍ഒരു ഞൊടിയിട തിരികെയൊന്നുയരുമോ........
തമ്മില്‍ മനസ്സൊരുക്കാന്‍ ഇരവൊരു പകലാകുവാന്‍ .....
ഇനിയൊരു ചലനം ചലനം ചലനം കണി കാണും മിഴികള്‍ നാളെ
പുതിയൊരു ചലനം ചലനം ചലനം ഇനി വെള്ളിത്തിരയിലാകെ (3)

മോഹങ്ങൾ വീണ്ടും വീണ്ടും മൊഴിയുകയായ് തളരാത്തൊരു വഴി തിരയാൻ
വിജയമീ വഴികളിൽ വരുമെന്നൊരു നിനവുമായ് താരങ്ങൾ താനേ വന്നു യുവമനസ്സിൻ
ഒരു ഭാവുകമരുളിടുവാൻ സിരകളിൽ ഹരവുമായ് പുതുഗാഥകളെഴുതുവാൻ
കരയൊരു സുഖലഹരിയായ് കരുതിടാം കരം കൊരുത്തിനി വിധിയുമായ് പൊരുതിടാം
വരും അഴലുകളെ നറും ചിരിയുമായ് നേരിടാം
ഇനിയൊരു ചലനം ചലനം ചലനം കണി കാണും മിഴികള്‍ നാളെ
പുതിയൊരു ചലനം ചലനം ചലനം ഇനി വെള്ളിത്തിരയിലാകെ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Iniyoru chalanam chalanam

Additional Info

Year: 
2011