കേശു നിന്റെ കള്ളക്കണ്ണിനേറു്

കേശു.. കേശൂ..കേശൂ..
കേശു നിന്റെ കള്ളക്കണ്ണിനേറു് നെഞ്ചിനുള്ളില്‍ കുളിരായി
ഹ ഹ ഹ കേശു നിന്റെ ചെല്ലച്ചിരിപ്പൂവു് നുള്ളിക്കൊണ്ടു നടപ്പായി
കിന്നാരം ചൊല്ലുന്ന നായകനേ കുന്നിമണിക്കറുപ്പുള്ള മാധവനേ
എപ്പോഴും കണ്ടാലും കണ്ടാലും മതി വരില്ലേ
നിന്റെ മനസ്സിന്റെ മറുപടി പറയുമോ നീ
ഞാന്‍ K E S U കേശു ..ഉലകനായികമാരുടെ കേശു
I am K E S U കേശു..ഉലകനായകനാകും കേശു (കേശു നിന്റെ )

കാണുമ്പം കാണുമ്പം പ്രണയവുമായി നിരവധി സുന്ദരിമാര്‍
വന്നാലും വീഴില്ല വീഴില്ല ഞാനൊരു നാളും എനിക്കിതു പതിവാണേ
പറയല്ലേ പറയല്ലേ ഇങ്ങനെ പൊന്നേ എനിക്കിതു താങ്ങൂല്ലാ
പുന്നാരേ പോവല്ലേ പോവല്ലേ അഭിനവരാജാ നമുക്കൊരു മനമാകാം
ഹഹഹ ഹേ പരിഭവം പറയാതെ ഓ ഓ ഓ പരിസരം മറക്കാതെ
വന്നല്ലോ വന്നല്ലോ പടയ്ക്കുള്ള സമയമിതാ
K E S U കേശു.. ഉലകനായികമാരുടെ കേശു
I am K E S U കേശു.. ഉലകനായകനാകും കേശു (കേശു നിന്റെ)

തുടിക്കുന്നു തുടിക്കുന്നു എന്മനമാകേ ജനങ്ങൾക്ക് വേണ്ടിയിതാ
എന്നാളും ജയിക്കുന്നു ജയിക്കുന്നു ഞാൻ പടയോട്ടം എനിക്കിതു പതിവാണ്..
ഒരുങ്ങുന്നു ഒരുങ്ങുന്നു നിനക്കുള്ള വീട് എനിക്കതിലിടം തരുമോ
വല്ലാതെ  വലക്കാതെ ഉലക്കാതെ ഇടവക്കം വാടാ നമുക്കൊരു കനവാകാം..
ശോ പറഞ്ഞത് പറയാതെ..പിപ്പിപ്പിപ്പി പിടിവലി നടത്താതെ..
വന്നല്ലോ..വന്നല്ലോ പടക്കുള്ള സമയമിതാ..
K E S U കേശു.. ഉലകനായികമാരുടെ കേശു
I am K E S U കേശു.. ഉലകനായകനാകും കേശു....(കേശു നിന്റെ)

Kesu - Padmasree Bharat Dr. Saroj Kumar