ദൂരെ കിഴക്കുദിക്കും


If you are unable to play audio, please install Adobe Flash Player. Get it now.

ദൂരെ കിഴക്കുദിക്കിൻ

ലലലാ..ലലല ലാലാ..ലലലാ..ലലല ലാലാ..

ദൂരെ കിഴക്കുദിക്കിൻ...
ആ...മാണിക്യ ചെമ്പഴുക്ക..
ഞാനിങ്ങെടുത്തുവെച്ചേ...
..എന്റെ വെറ്റില താമ്പാളത്തില്‍.. (2)

നല്ല തളിര്‍ വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
വെക്കം പുകല നന്നായ് ഞാന്‍ വെട്ടി അരിഞ്ഞു വെച്ചേ
ഇനി നീ എന്നെന്റെ അരികില്‍ വരും..
കിളി പാടും കുളിര്‍ രാവില്‍ ഞാനരികില്‍ വരാം..
പറയൂ മൃദുലേ എന്തു പകരം തരും...
നല്ല തത്തക്കിളി ചുണ്ടന്‍ വെറ്റില നൂറൊന്നു തേച്ചു തരാം..
എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം..(ദൂരെ കിഴക്കുദിക്കിൻ)

കണ്ണില്‍ വിളക്കു വച്ച് രാത്രി എന്നെയും കാത്തിരിക്കെ
തെക്കേ തൊടിക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞോ..
അരികില്‍ വന്നെന്നെ എതിരേറ്റു നീ
തുളു നാടന്‍ പൂമ്പട്ടു വിരിച്ചു വച്ചു
മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും...
നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിര്‍ ചുണ്ടത്തു മുത്തം തരും..
ഒരു കൃഷ്ണതുളസിപ്പു നുള്ളി മുടിതുമ്പില്‍ ചാര്‍ത്തീ തരും..(ദൂരെ കിഴക്കുദിക്കിൻ)

----------------------------------------------------------------------------------------

Film/album: