പാടം പൂത്ത കാലം - D
പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പൊന്നാറ്റിൻ അപ്പുറത്തുനിന്നോ
പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം
പാടാൻ വന്നു നീയും
ഓലത്തുമ്പത്തൊരൂഞ്ഞാലുകെട്ടി നീ
ഓണപ്പാട്ടൊന്നു പാടീ
പാടം കൊയ്യുമ്പോൾ പാടാൻ പനന്തത്തേ
നീയും പോരാമോ കൂടെ
പുഴയോരത്തുപോയ് തണലേറ്റിരുന്ന്
കളിയും ചിരിയും നുകരാം ആ...
പാടം പൂത്ത കാലം
പാടാൻ വന്നു നീയും
ദൂരെ പകലിന്റെ തിരിമെല്ലെ താഴുമ്പോൾ
ഗ്രാമം മിഴിപൂട്ടുമ്പോൾ
പാടിത്തീരാത്ത പാട്ടുമായ് സ്വപ്നത്തിൻ
വാതിലിൽ വന്നവളേ
നറുതേൻ മൊഴിയേ ഇനി നീ അറിയൂ
ഹൃദയം പറയും കഥകേൾക്കൂ ആ...
പാടം പൂത്ത കാലം
പാടാൻ വന്നു നീയും
പൊന്നാറ്റിൻ അപ്പുറത്തുനിന്നോ
പുന്നാരം ചൊല്ലി നീ വന്നു
പാടം പൂത്ത കാലം
പാടാൻ വന്നു നീയും
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Paadam pootha kaalam - D
Additional Info
Year:
1988
ഗാനശാഖ: