ആരാധ്യ ആൻ
Aradhya Ann
മലയാള ചലച്ചിത്ര നടി. എറണാകുളം സ്വദേശിനിയാണ് ആരാധ്യ ആൻ. അച്ഛൻ ജോസഫ്, അമ്മ മേരി. അച്ഛൻ കോൺട്രാക്ടറാണ്. പഠനത്തിനു ശേഷം സിനിമയിൽ അഭിനയിക്കുന്നതിനുള്ള ആഗ്രഹവുമായി മോഡലിംഗ് തിരഞ്ഞെടുത്ത ആരാധ്യ സുഹൃത്ത് വിഷ്ണു ഉണ്ണികൃഷ്ണൻ മുഖേനയാണ് സിനിമയിലെത്തുന്നത്. ഷാഫി സംവിധാനം ചെയ്ത ഒരു പഴയ ബോംബുകഥയായിരുന്നു ആരാധ്യയുടെ ആദ്യ സിനിമ. അതിനു ശേഷം ഇതിഹാസ 2 എന്ന സിനിമയിൽ ആക്ഷൻ ഹീറോയിനായി ആരാധ്യ അഭിനയിച്ചു. സിനിമയ്ക്കുവേണ്ടി ആരാധ്യ കുംങ്ഫു പഠിച്ചു. മലയാളം കൂടാതെ ജീവ നായകനായ ഒരു തമിഴ് സിനിമയിലും ആരാധ്യ അഭിനയിക്കുന്നുണ്ട്.