അമൃത് ശങ്കർ

Amrith Sankar

1988 സെപ്റ്റംബർ  29 ന്  കെ പി ജീവരാജിന്റെയും ഉഷ ജീവരാജിന്റെയും മകനായി കോഴിക്കോട് ജില്ലയിലെ കുണ്ടു പറമ്പിൽ ജനിച്ചു. സെന്റ് ജോസഫ് ബോയ്സ് ഹൈസ്ക്കൂളിലായിരുന്നു അമൃത് ശങ്കറിന്റെ പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് ജെ ഡി ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും മൾട്ടി മീഡിയ ആൻഡ് മാസ് കമ്യൂണിക്കേഷൻ കഴിഞ്ഞു. ബിരുദപഠനത്തിനുശേഷം കൊച്ചി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ട്രെയിനിയായി വർക്ക് ചെയ്തു

2011 -ൽ സൗണ്ട് റെക്കോഡിസ്റ്റായിട്ടായിരുന്നു അമൃത് ശങ്കർ തന്റെ കരിയറിന് തുടക്കമിടുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ മധു അമ്പാട്ടന്റെ സഹായത്തോടെയാണ് സിനിമയിൽ എത്തുന്നത്. അമൃത് ശങ്കർ ആദ്യം പ്രവർത്തിച്ചത് തമിഴ് സിനിമയിലായിരുന്നു. അതിനുശേഷം മലയാളത്തിൽ വിത്ത് എന്ന സിനിമയിൽ വർക്ക് ചെയ്തു. തുടർന്ന് രണ്ടു പേർ ചുംബിക്കുമ്പോൾസായാഹ്നങ്ങളിൽ ചില മനുഷ്യർതിങ്കളാഴ്ച നിശ്ചയം എന്ന സിനിമകളിലും ശബ്ദ മേഖലയിൽ പ്രവർത്തിച്ചു. കൂടാതെ കുറ്റിപ്പുറം പാലം ഉൾപ്പെടെ നിരവധി ഷോർട്ട് ഫിലിമുകളും അമൃത് ശങ്കർ ചെയ്തിട്ടുണ്ട്.

 

 

 

 

Amrith Sankar