അഖിൽ ആനന്ദൻ
1990 ഡിസംബർ 5 ന് ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ ജനനം.. അച്ഛൻ ആനന്ദൻ, അമ്മ ജയ.. തിരുവല്ലായിൽ താമസം.. തിരുവല്ല മാർത്തോമാ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം സിനിമ എന്ന ആഗ്രഹവുമായി നടന്നു. ഈ കാലയളവിൽ ദൂരദര്ശന്റെ ഡോക്യൂമെറ്ന്ററികളിൽ സംവിധാന സഹായി ആയി.. 2014 ഇൽ സിദ്ധാർത്ഥ ശിവ സംവിധാനം ചെയ്‌ത ഐൻ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി (ഈ സിനിമ 2015 സെപ്റ്റംമ്പറിൽ ആണ് റീലീസ് ആയത്) തുടർന്ന് ജിയോ ബേബി സംവിധാനം ചെയ്ത 2 പെൺകുട്ടികൾ എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു. സിദ്ധാർഥ ശിവയുടെ ചതുരം,കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, സഖാവ് രാജേഷ് കണ്ണങ്കരയുടെ വിശ്വ വിഖ്യാതരായ പയ്യന്മാർ ദിനേശ് ബാബുവിന്റെ കൃഷ്ണം എന്നീ സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു. ഇപ്പോ ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‌സ്&കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തിൽ അസ്സോസിയേറ്റ് ഡയറക്ടർ.. അതിനിടയിൽ അനഘ ഉണ്ണി സംവിധാനം ചെയ്ത 2 ഡോക്യൂമെന്ററി കൾക്ക് ഛായാഗ്രഹണം നിർവഹിച്ചു..