അജയ് മാത്യു

Ajay Mathew

നാവികോദ്യോഗസ്ഥനായ മാത്യുവിന്റെ മകനായി കൊല്ലം ജില്ലയിൽ ജനിച്ചു. ആസ്റ്റ്രേലിയയിൽ നിന്നും പൈലറ്റ് കോഴ്സ് പൂർത്തിയാക്കി പൈലറ്റായതിനു ശേഷമാണ് അജയ് മാത്യു അഭിനയരംഗത്തേയ്ക്കെത്തുന്നത്.

2016 ൽ പത്തു കൽപ്പനകൾ എന്ന സിനിമയിലൂടെയാണ് അജയ് സിനിമഭിനയത്തിന് തുടക്കംകുറിച്ചത്. ആ വർഷം തന്നെ കിംഗ് ലയർ, എന്ന ചിത്രത്തിലും അഭിനയിച്ചു. 2018 ൽ നാം എന്ന സിനിമയിലെ നായകന്മാരിൽ ഒരാളായി. ഉയരെരണ്ടാംനാൾആലീസ് ഇൻ പാഞ്ചാലിനാട് എന്നിവയുൾപ്പെടെ പത്തോളം സിനിമകളിൽ അജയ് അഭിനയിച്ചിട്ടുണ്ട്. കാണെക്കാണെ എന്ന സിനിമയിൽ അജയ് ഒരു കഥാപാത്രത്തിന് ശബ്ദം പകർന്നിട്ടുണ്ട്.