അഭിലാഷ് കുമാർ

Abhilash kumar
കഥ: 4
സംഭാഷണം: 4
തിരക്കഥ: 4

തൃശ്ശൂർ സ്വദേശിയായ അഭിലാഷ് സെവന്ത് ഡേ അഡ്വെന്റിസ്റ്റ് സ്കൂളിലെ പഠനത്തിനു ശേഷം ബംഗളൂരിൽ സോഫ്റ്റെയർ മേഖലയിൽ ജോലി നോക്കി. ജോലിയുടെ കൂടെത്തന്നെ ബിരുദവും പൂർത്തിയാക്കിയ ശേഷം സുഹൃത്തായ ആഷിക്ക് അബുവിന്റെ ഡാഡി കൂൾ എന്ന ചിത്രത്തിൽ സഹകരിച്ചു. സോൾട്ട് & പെപ്പർ  എന്ന ചിത്രത്തിലൂടെ സഹസംവിധായകനായി മാറി. ആഷിക് അബുവിന്റേത് തന്നെയായി തുടർന്നു വന്ന "22fK,ടാ തടിയാ" എന്ന ചിത്രങ്ങളിലെ തിരക്കഥയൊരുക്കി ശ്രദ്ധേയനാവുകയും പിന്നീട് മുഴുവൻ സമയ സിനിമാ പ്രവർത്തകനായും മാറി. അഭിലാഷിന്റെ സ്കൂൾ കാലം മുതൽ തന്നെയുള്ള സുഹൃത്തും പിന്നീട് ഭാര്യയുമായ ലെന ടിവി സീരിയൽ-സിനിമാ രംഗത്ത് പ്രശസ്തയായ നടിയാണ്.