വെട്ടുരി സുന്ദരരാമമൂർത്തി
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് വെട്ടൂരി സുന്ദരരാമമൂർത്തി ജനിച്ചത്. ബിരുദപഠനത്തിനു ശേഷം അദ്ധേഹം ഒരു പത്രപ്രവർത്തകനായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവുമായി അഭിമുഖം നടത്തിയ ആദ്യത്തെ തെലുങ്കു പത്രപ്രവർത്തകനായി സുന്ദര രാമമൂർത്തി.1962 -ലായിരുന്നു ആ ആഭിമുഖം. പത്രപ്രവർത്തകനായി ജോലിയെടുക്കുമ്പോൾ സിനിമാമേഖലയിലുള്ളവരുമായുണ്ടായ ബന്ധങ്ങളാണ് അദ്ധേഹത്തെ ചലച്ചിത്രലോകത്തിലേയ്ക്കെത്തിക്കുന്നത്.
പ്രശസ്ത തെലുഗു നടൻ എൻ ടി രാമറാവുവിന്റെ നിർദ്ധേശപ്രകാരമാണ് സുന്ദരമൂർത്തി ചലച്ചിത്ര ഗാനരചനയിലേയ്ക്ക് കടക്കുന്നത്. സീതാ കഥ എന്ന തെലുങ്കു ചിത്രത്തിനു വേണ്ടി "Bharatanaari Charitamu.. എന്ന ഗാനമെഴുതിക്കൊണ്ടായിരുന്നു തുടക്കം. ഗീതാഞ്ജലി, ശങ്കരാഭരണം എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിലെ പ്രശസ്ത ഗാനങ്ങളിലൂടെ സുന്ദരമൂർത്തി തെലുങ്കിലെ ജനപ്രിയ ഗാനരചയിതാവായി. മികച്ച ഗാനരചനയ്ക്കുള്ള സംസ്ഥാന ഗവണ്മെന്റ് പുരസ്ക്കാരം ഏഴുതവണയും ദേശീയ പുരസ്കാരം ഒരു പ്രാവശ്യവും സുന്ദരമൂർത്തിയ്ക്ക് ലഭിച്ചിട്ടുണ്ട്.
വെട്ടൂരി സുന്ദരരാമ മൂർത്തിയുടെ ഭാര്യ സീത മഹാലക്ഷ്മി. മൂന്ന് മക്കൾ രവി പ്രകാശ്, ചന്ദ്രശേഖർ, നന്ദകിഷോർ. 2010 മെയ് 22 -ന് അദ്ധേഹം അന്തരിച്ചു.