ടോം ജേക്കബ്

Tom Jacob

ടോം ജേക്കബ് 

കൊല്ലം ജില്ലയിലെ പുനലൂരിൽ ജനനം .വിളക്കുടി എച്ച് എം എച്ച് എസ് സ്കൂളിൽ പഠനമാരംഭിച്ചു.പത്താം ക്‌ളാസ്സിൽ പഠിക്കുമ്പോൾ മോണോ ആക്ട് ചെയ്തും,പ്രീ  ഡിഗ്രി പഠനം എസ് എൻ കോളേജിൽ പഠിക്കുന്നതിനിടെ ഏകാംഗ നാടകം അവതരിപ്പിച്ചും  കലാരംഗത്തേക്കു വന്ന ടോം ജേക്കബ് 1993 -ൽ ആയിരപ്പറ എന്ന മമ്മൂട്ടി ചിത്രത്തിലെ ഒരു ഗാനത്തിൽ ലാടനായിട്ടാണ് ആദ്യമായി വേഷമിട്ടത്.

തുടർന്ന്  1999 -2005 കാലയളവിൽ ദൂരദർശനിലെ ഹിറ്റ് സീരിയലായ പമ്പരം എന്ന കോമഡി സീരിയലിലൂടെ ടോം ജേക്കബ് മലയാളികൾക്ക് സുപരിചിതനായ നടനായി. പമ്പരം , പകിട പകിട പമ്പരം എന്നിങ്ങനെ രണ്ടു  പതിപ്പുകളിലായി 278 എപ്പിസോഡുകളാട്ടായിരുന്നു ഈ സീരിയൽ സംപ്രേക്ഷണം ചെയ്തത് .

തുടർന്ന് ഒട്ടനവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത ടോം ജേക്കബ് ഇതിനിടയിൽ മെസ്സഞ്ചർ ,അന്നം എന്നിങ്ങനെ  രണ്ടു ഹ്രസ്വ ചിത്രവും  സംവിധാനം ചെയ്തു.