സുമി അരവിന്ദ്
Sumi Aravind
മലയാള പിന്നണി ഗാന രംഗത്ത് സജീവ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന ഒരു കലാകാരി.കൈരളി ടിവിയുടെ "സിംഗ് & വിൻ" എന്ന ജനപ്രിയ സംഗീത പ്രോഗ്രാമിലൂടെ ശ്രദ്ധേയയായ സുമി അരവിന്ദ്. അമ്മ അമ്മായി അമ്മ എന്ന പരിപാടിയും അവതരിപ്പിച്ചിട്ടുണ്ട്. ദുബായിൽ ദർശന ടിവിയുടെ സംഗീത പ്രോഗ്രാമുകളായ "മ്യൂസിക് വൈബ്സ് & ട്യൂൺ ഇൻ @കോഫീ ടൈം" എന്ന പരിപാടികൾ അവതരിപ്പിക്കുന്നു. ദുബായ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന എൻടിവിയുടെ "പിയാനോ" എന്ന സംഗീത പരിപാടിയും തയ്യാറാക്കി അവതരിപ്പിച്ചിരുന്നു. യു എ ഇയിലെ മിക്ക സ്റ്റേജ് പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമായ സുമി ഭർത്താവ് അരവിന്ദിനോടും മകനോടുമൊപ്പം ദുബായിൽ താമസിക്കുന്നു. വിസ്മയത്തുമ്പത്ത് ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിക്കയുണ്ടായി