കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ

കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ 
കൊഞ്ചിവന്നു കളകളം പാട്
കുളിരുള്ള കാവിലെ കുന്നിമണിക്കൂട്ടിൽ
കണ്ണുകൊണ്ട് കഥയൊന്നു ചൊല്ല്
തൊട്ടിലാട്ടും ചെല്ലക്കാറ്റേ
തൊട്ടു നോക്കാൻ ഇഷ്ടമായോ
കണ്ണുകൊണ്ടേ കട്ടെടുക്കും
കള്ളനല്ലേ നീയെന്റെ പൊന്നേ..
നിന്റെ കന്നിയിളം നെഞ്ചിലിന്നൊരുമ്മ...
നൽകിയോമനിക്കും
കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ 
കൊഞ്ചിവന്നു കളകളം പാട്
കുളിരുള്ള കാവിലെ കുന്നിമണിക്കൂട്ടിൽ
കണ്ണുകൊണ്ട് കഥയൊന്നു ചൊല്ല്

കണ്ണാടിക്കണ്ടം കൊയ്യും കന്നിപ്പൂവേ
കല്യാണക്കാലം ചൊല്ലും കാക്കക്കുയിലേ
കാവാലം കായൽത്തീരം തേടിപ്പോകാം
കുഞ്ഞോളംപോലെ മിന്നാരങ്ങൾ ചൊല്ലാം
കുട്ടനാടൻ പെണ്ണേ.. കൊച്ചുമഴ പെണ്ണേ..
കുലവാഴക്കൂമ്പിൽ തേനും കൊണ്ടേ.. വായോ.. വായോ

തൊട്ടിലാട്ടും ചെല്ലക്കാറ്റേ..
തൊട്ടുനോക്കാൻ ഇഷ്ടമായോ..
കണ്ണുകൊണ്ടേ കട്ടെടുക്കും..
കള്ളനല്ലേ നീയെന്റെ പൊന്നേ..
നിന്റെ കന്നിയിളം നെഞ്ചിലിന്നൊരുമ്മ..
നൽകിയോമനിക്കും
കളിചിരിച്ചേലുള്ള കരിമിഴിപ്പെണ്ണേ ..
കൊഞ്ചിവന്നു കളകളം പാട്

vB5b7NJqv6o