സുഹൈദ് കുക്കു
നർത്തകനായ സുഹൈദ് കുക്കു റിയാലിറ്റി ഷോകളിലൂടെയും ഡാൻസ് പ്രോഗ്രാമുകളിലൂടെയുമാണ് ശ്രദ്ധിക്കപ്പെട്ടത്. മഴവിൽ മനോരമയിലെ D 4 Dance എന്ന ഡാൻസ് റിയാലിറ്റി ഷോയാണ് സുഹൈദ് കുക്കുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. റിയാലിറ്റി ഷോയിലെ ഫൈനലിസ്റ്റായിരുന്നു കുക്കു. അതിനെതുടർന്ന് കുക്കുവിന് സിനിമയിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ ലഭിച്ചു. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിൽ തുടക്കമിടുന്നത്. അതിനുശേഷം കളി, ഒരു അഡാർ ലവ് എന്നിവയുൾപ്പെടെ അഞ്ചിലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കുക്കു കെ ഡാൻസ് എന്ന പേരിൽ ഒരു ഡാൻസ് സ്റ്റാർട്ടപ്പ് തുടങ്ങിയിട്ടുണ്ട്. കണ്ടെംപററി, ഹിപ് ഹോപ്, ബോളിവുഡ്, ജിംനാസ്റ്റിക്സ്, കഥക്, ഭരതനാട്യം, തുടങ്ങി നൃത്തവുമായി ബന്ധപ്പെട്ട പതിനൊന്നോളം ഇനങ്ങളിൽ പരിശീലനം നൽകുകയാണ് സംരഭത്തിന്റെ ലക്ഷ്യം.
സുഹൈദ് കുക്കുവിന്റെ ഭാര്യ ദീപ പോൾ എച്ച് ആർ സ്പെഷലിസ്റ്റാണ്.