സുധീർ ബോസ്
സിനിമാ നിർമാതാക്കളായ സുധാദേവി ഫിലിംസ് ഉടമ എസ്.സുധാദേവിയുടെയും പരേതനായ വി.കേശവൻ നായരുടെയും മകനായി തിരുവനന്തപുരത്ത് ജനിച്ചു. ജേസി, തമ്പി കണ്ണന്താനം, ക്യാപ്റ്റൻ രാജു, ഈസ്റ്റ് കോസ്റ്റ് വിജയൻ തുടങ്ങി നിരവധി സംവിധായകരുടെ സഹായിയായികൊണ്ടാണ് സുധീർ മനു സിനിമയിൽ സജീവമാകുന്നത്.
പി.ജി.വിശ്വംഭരൻ സംവിധാനംചെയ്ത പുത്തൂരം പുത്രി ഉണ്ണിയാർച്ച, അലി അക്ബറിന്റെ ബാംബൂ ബോയ്സ്, ദീപൻ സംവിധാനംചെയ്ത താന്തോന്നി എന്നീ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്റ്ററായി പ്രവർത്തിച്ചു. 2008 -ൽ സുഹൃത്ത് മനുവിനോടൊപ്പം ചേർന്ന് സുധീർ മനു എന്ന പേരിൽ കബഡി കബഡി എന്ന ചിത്രം സംവിധാനം ചെയ്തു. (കലാഭവൻ മണിയുടെ പ്രശ സ്തമായ 'മിന്നാമിനുങ്ങേ, മിന്നും മിനുങ്ങേ...' എന്ന ഗാനം ആദ്യ മായി വന്നത് 'കബഡി കബ ഡി'യിലൂടെയായിരുന്നു.. ) ‘ഉന്നം’ എന്ന ഷോർട്ട് ഫിലിമാണ് സുധീർ ഒടുവിൽ സംവിധാനം ചെയ്തത്. സ്വന്തം യുട്യൂബ് ചാനലിലൂടെ അദ്ദേഹം ഹ്രസ്വചിത്രങ്ങൾ സംവിധാനംചെയ്തു പുറത്തിറക്കിയിരുന്നു.
2024 ജൂലൈയിൽ കരൾ രോഗത്തെതുടർന്ന് സുധീർ ബോസ് അന്തരിച്ചു.