സുധ
മോഹൻ സംവിധാനം നിർവ്വഹിച്ച ഇളക്കങ്ങൾ എന്ന സിനിമയിൽ കൗമാരക്കാരിയായ നായികയായി അഭിനയിച്ചത് ആന്ധ്ര മച്ചിലിപ്പട്ടണം സ്വദേശിനിയായ പൂർണ്ണിമാദേവിയാണ്.
മലയാളത്തിൽ ആ സമയത്ത് മറ്റൊരു പ്രശസ്ത നായിക പൂർണ്ണിമ എന്ന പേരിൽ ഉള്ളതു കൊണ്ടാവാം സുധ എന്ന പേരിലാണ് അവരെ അവതരിപ്പിച്ചത്.
ഇളക്കങ്ങൾ എന്ന ചിത്രത്തിലെ അഭിനയത്തിന് നായികയായി മികച്ച അഭിനയം കാഴ്ചവെച്ച സുധയ്ക്ക് അന്ന് ലഭിച്ച സ്റ്റേറ്റ് അവാർഡ് മികച്ച ബാലതാരത്തിനുള്ളതായിരുന്നു.
മലയാളത്തിൽ ഇളക്കങ്ങൾ കൂടാതെ എന്തിനോ പൂക്കുന്ന പൂക്കൾ, റൂബി മൈ ഡാർലിംഗ് ,സന്ധ്യ മയങ്ങും നേരം,സ്വന്തം ശാരിക ,വാരിക്കുഴി തുടങ്ങിയ ചിത്രങ്ങളിലും സുധ അഭിനയിച്ചു.
മാതൃഭാഷയായ തെലുങ്കിലാണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചത്. സ്വന്തം വീട്ടിലെ കുട്ടിയായിരുന്നു തെലുങ്ക് പ്രേക്ഷകർക്ക് പൂർണ്ണിമാദേവിയെന്ന ഈ നായിക.മാ പെല്ലേലു ഗോപാലുഡു,
ശിവാരികിപ്രേമലേഖ,ദൊങ്ക,അഗ്നിപർവ്ലതം,മുദ്ദ മന്ദാരം,തരംഗിണി ,ആദി ലക്ഷ്മി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.തമിഴിലും ശാലീനസുന്ദരി ഇമേജായിരുന്നു സുധയ്ക്ക്. പൊരുത്തം,
ആനന്ദക്കണ്ണീർ, ദൂരത്ത് ഇടിമുഴക്കം തങ്കച്ചി കല്ല്യാണം തുടങ്ങി കന്നഡയിലെ ഒന്നു രണ്ട് ചിത്രങ്ങൾ അടക്കം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച ഈ പെൺകുട്ടി, എൺപതുകളുടെ അവസാനം വിവാഹിതയായതോടെ രംഗം വിട്ടു. മറൈൻ എഞ്ചിനീയറായ രത്തൻ വുപ്പുലൂരിയാണ് ഭർത്താവ് .
അൻഷുൽ,ആകാംക്ഷ എന്നീ രണ്ട് മക്കളും ഈ ദമ്പതികൾക്കുണ്ട്.
2014-ൽ തെലുങ്ക് സിനിമയിൽ വീണ്ടും തിരിച്ചത്തി മൂന്നോ നാലോ ചിത്രങ്ങളിൽ അഭിനയിച്ചു. ഇടയ്ക്ക് തെലുങ്ക് ചാനലുകളിൽ അതിഥിയായി അഭിമുഖങ്ങളിൽ അവരുടെ പഴയ ഈ പക്കത്തു വീട് പെൺകുട്ടിയെ കാണാറുണ്ട്.
അവലംബം: രാജേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്