സഞ്ജന ഗൽറാനി
Sanjjana Galrani
മോഡലിംഗ് രംഗത്തുനിന്നും സിനിമയിലേയ്ക്കെത്തിയ സിന്ധി വംശജയായ ബാംഗ്ലൂരുകാരി. അർച്ചന ഗൽറാനി എന്നാണ് യഥാർത്ഥ പേര്. "ഒരു കാതൽ സെയ്വീർ" എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. തുടർന്ന് കന്നഡയിലും തെലുങ്കിലും അരങ്ങേറിയ സഞ്ജന,അവിടങ്ങളിൽ തിരക്കുള്ള നടി ആയി മാറി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത "കാസനോവ" ആയിരുന്നു ആദ്യ മലയാളചിത്രം.
2011ലെ ബാംഗ്ലൂർ ടൈം ഫിലിം അവാർഡ്സിൽ നെഗറ്റീവ് റോളിലുള്ള മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. 1983 എന്ന സിനിമയിൽ അഭിനയിച്ച നിക്കി ഗൽറാനി ഇളയ സഹോദരിയാണ്.