പ്രശാന്ത് പുന്നപ്ര
കള്ളുകുടിയന്മാരുടെ മാനറിസങ്ങളെ കോമാളിത്തരങ്ങളാക്കി ആക്ഷേപഹാസ്യം അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രശാന്ത് പുന്നപ്ര പ്രശസ്തനായത്. ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ പ്രശാന്തിനെ അയ്യപ്പ ബൈജു എന്ന പേരിലാണ് അറിയപ്പെടുന്നത്. സംഘകല എന്ന യുവജന സംഖ്യത്തിലൂടെ സ്‌റ്റേജ് പ്രോഗ്രാമുകളിലേക്ക് കടന്നു വന്നു. അയ്യപ്പ ബൈജു എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം താരമായത്. പിന്നീട് കൊച്ചിന്‍ ഗിന്നസ്, കൊച്ചിന്‍ ഹരിശ്രീ, കലാഭവന്‍, സെവന്‍ ആര്‍ട്‌സ് തുടങ്ങി നിരവധി ട്രൂപ്പുകളുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചു. മിറര്‍ എന്നൊരു ട്രൂപ്പ് അദ്ദേഹം തുടങ്ങി. പ്രശാന്തിനെ നായകനാക്കി ഞാന്‍ സഞ്ചാരി എന്നൊരു ചിത്രം പുറത്തിറങ്ങി. ഫ്രീഡം, റെയിന്‍ റെയിന്‍ കം എഗൈന്‍ , ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്, ഒരു സ്മോൾ ഫാമിലി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. എന്‍ പേര്‍ കുമാരസ്വാമി എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു.
ഭാര്യ: ആശ, മക്കൾ : മാണിക് ഷാന്ത്, മേനക് ഷാന്ത്.