ഇന്ദുലേഖ കൺ തുറന്നു

ഇന്ദുലേഖ കൺ‌തുറന്നു
ഇന്നു രാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണർത്തി
മന്മഥന്റെ തേരിലേറ്റി
(ഇന്ദുലേഖ)

എവിടെ സ്വർഗ്ഗകന്യകൾ
എവിടെ സ്വർണ്ണച്ചാമരങ്ങൾ(2)
ആയിരം ജ്വാലാമുഖങ്ങളായ്
ധ്യാനമുണരും തുടി മുഴങ്ങി
(ഇന്ദുലേഖ)

ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്(2)
ആയിരം വർ‌ണ്ണരാജികളിൽ
ഗാനമുണർത്തും ശ്രുതി മുഴങ്ങി..
(ഇന്ദുലേഖ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.4
Average: 7.4 (5 votes)
Indulekha kanhurannu