ചന്ദനലേപ സുഗന്ധം

ചന്ദന ലേപ സുഗന്ധം ചൂടിയതാരോ
കാറ്റോ കാമിനിയോ
മൈവര്‍ണ്ണ പെട്ടി തുറന്നു കൊടുത്തത്
യൌവനമോ ഋതു ദേവതയൊ (2)
(ചന്ദന...)

ചെങ്കദളീമലര്‍ ചുണ്ടിലിന്നാര്‍ക്കു നീ
കുങ്കുമരാഗം കരുതി വെച്ചൂ
തൊഴുതു മടങ്ങുമ്പോള്‍ കൂവള പൂമിഴി
മറ്റേതു ദേവനെ തേടി വന്നൂ
മാറണിക്കച്ച കവര്‍ന്നൂ
കാറ്റു നിന്നംഗപരാഗം നുകര്‍ന്നൂ
ആ..ആ‍.ആ..

(ചന്ദന..)

മല്ലീ സായകന്‍ തന്നയച്ചോ  നിന്റെ
അംഗോപാംഗ വിഭൂഷണങ്ങള്‍
പൂക്കില ഞൊറി വെച്ചുടുത്തു നിന്‍ യൌവനം
പുത്തരിയങ്കം കുറിക്കയായോ
പൊന്നരഞ്ഞാണം ഉലഞ്ഞൂ
മുത്തടര്‍ന്നീ നഖ കാന്തി കവര്‍ന്നൂ
ആ..ആ.ആ.
(ചന്ദന..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.66667
Average: 7.7 (3 votes)
chandanalepa sukantham