എന്തിനധികം പറയുന്നഛാ
എന്തിനധികം പറയുന്നച്‌ഛാ
അരിങ്ങോടർ നീട്ടിയ നീട്ടെനിക്ക്
എള്ളോളം തന്നെ മുറിഞ്ഞതുള്ളൂ
മച്ചുനിയൻ ചന്തു ചതിച്ചതാണേ
അങ്കം പിടിച്ച തളർച്ചയോടെ
ചന്തൂൻറെ മടിയിൽ തലയും വച്ച്
ആലസ്യത്തോടെ ഞാൻ കണ്ണടച്ച്
ആ തക്കം കണ്ടവൻ ചന്ത്വല്ലാണേ
കുത്തുവിളക്കിൻറെ തണ്ടെടുത്ത്
കച്ചാതിറുപ്പിലും നീട്ടി ചന്തു
ഞെട്ടിയുണർന്നങ്ങ് നോക്കും നേരം
അരിങ്ങോടർക്കൂട്ടത്തിൽ ചാടി ചന്തു
ചന്തു ചതിച്ച ചതിയാണച്‌ഛാ
ചന്തു ചതിച്ച ചതിയാണാർച്ചേ
ചന്തു ചതിച്ച ചതിയാണച്‌ഛാ
ചന്തു ചതിച്ച ചതിയാണാർച്ചേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Enthinadhikam parayunnachcha
Additional Info
ഗാനശാഖ: