പോക്കുവെയിൽ ചാഞ്ഞുപോകുമീ

പോക്കുവെയിൽ ചാഞ്ഞുപോകുമീ

രാവഴിയിലൂടെ വന്നു നീ

തൂനിലാവിൻ നാദതന്ത്രിയിൽ

മേഘരാഗം മീട്ടി നിന്നു നീ

മേഘരാഗം മീട്ടി നിന്നു നീ  

 

കാറ്റിലാടും ആറ്റുവഞ്ചിതൻ

പൂത്തിരണ്ട തേനലിഞ്ഞൊരീ

കാട്ടരുവി കൂട്ടിനാരെയോ

തേടിത്തേടീ യാത്രപോകവേ

തേടിത്തേടീ യാത്രപോകവേ 

 

എണ്ണിയെണ്ണി ഞാൻ നടന്നു നിൻ

തൂമിഴി പുരണ്ടു നോവുവാൻ  (2)

അന്യനായ് ഞാൻ

അന്യനായി ഞാൻ നടന്നുനിൻ

ചേവടി പുതഞ്ഞ താരയിൽ

ചേവടി പുതഞ്ഞ താരയിൽ 

 

കണ്ണിലുണ്ണിക്കാറ്റു വന്നു നിൻ

കാതിൽ ചൊന്നതെന്തു കൈതവം (2)

എൻ ഹൃദയരാഗനോവുകൾ

കണ്ടറിഞ്ഞ സാന്ത്രനം

കണ്ടറിഞ്ഞ സാന്ത്രനം 

  ( പോക്കുവെയിൽ) 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
Pokkuveyil chanjupokumee