കേട്ടോ സ്നേഹിതരെ
തന്നന്നെ താനന്നെ താനെ തന്നന്നേ
തന്നന്നെ താനനെ താനനെ..
തന്നന്നെ താനന്നെ താനെ തന്നന്നേ
തന്നന്നെ താനനെ താനനെ..
ഓ കേട്ടോ സ്നേഹിതരേ ഞാൻ കലാലയ
മുറ്റത്തു മാവിൻ ചുവട്ടിൽ
കുട്ടിത്തത്തക്കിളി പോലഴകുള്ള
പട്ടത്തിപ്പെണ്ണവൾ പോകുന്നേ ( തന്നന്നെ)
കണ്ടറിവുമൊരു കാരിയമില്ലാതെ
എങ്ങനെഒരു വക ചോദിക്കും
നിന്നു കറങ്ങുന്ന നേരം കൊണ്ടവൾ
കോളേജുകാന്റീനിൽ കേറുന്നേ ... ( തന്നന്നെ)
കോളേജു കാന്റീൻ മൊതലാളീ
അരച്ചായ തരേണം മൊതലാളീ
ചായക്കു വെള്ളം തിളാതിളക്കുമ്പോൾ
പാലും പഞ്ചാരയിട്ടാട്ടുന്നേ.. ( തന്നന്നെ)
അരവയറൻ ബ്ലൌസിട്ടു റോഡിൽ കറങ്ങല്ലേ
കൊതികൊള്ളും വയറിന്റെ പള്ളക്ക്
മുറിമീശക്കാരെ പുറകെ നടത്തല്ലേ
ബ്ലൌസിന്റിറക്കം കുറക്കല്ലേ... ( തന്നന്നെ)
വെള്ളപ്പളുങ്കുപോലുള്ള പയലിനെ
ചിന്തിച്ചിരിക്കുന്ന നേരത്ത്
പുത്തൻ പ്രതിക്ഷയുമായ് പറക്കുന്ന
പുതുപുത്തർ കൂട്ടർക് സ്വാഗതം ( തന്നന്നെ)