കൂടുന്നുണ്ടേ പൂങ്കാറ്റും ചന്ദ്രികയും

കൂടുന്നുണ്ടേ പൂങ്കാറ്റും ചന്ദ്രികയും

ആടുന്നുണ്ടേ ചാമരവും പൂമരവും

കൂടുന്നുണ്ടേ ചങ്ങാത്തം പുതുചങ്ങാത്തം

പാടുന്നുണ്ടേ കനവിന്റെ ഈറനുമായി

തെന്നിത്തൂവി തെന്നിത്തൂവി 

ചെല്ലത്താളമല്ലിത്താളിൽ നീളേ... ( കൂടുന്നുണ്ടേ)

 

താണുവന്നു താഴെ വന്നു താരകങ്ങൾ കൂടെ വന്നു

ആടിടുന്നു പാടിടുന്നു ആയിരമായിരമാശകളോടെ (2)

നോക്കുന്നേരം ഒരു കാർത്തിക തെളിയുന്നു

കാണുന്നേരം കണിമലരായ് മാറുന്നു

ഉള്ളാകെ ഉല്ലാസം വല്ലാതെ തുള്ളുന്നേരം

വരുവിൻ വരുവിൻ പുതുപൂക്കളാമായ് 

ചേരാമൊരു നിമിഷം  ( കൂടുന്നുണ്ടേ ...)

 

വത്സരങ്ങൾ മാഞ്ഞിടുന്നു ദർശനങ്ങൾ മാറിടുന്നു

ആരവങ്ങൾ ആടിടുന്നു സ്വാഗതമോതും പുതുമകളോടെ (2)

ഓരോ മൌനം ഒരു കീർത്തനമാകുന്നു 

ഓരോ സ്വരം സ്മൃതിമധുരം തൂകുന്നു ... 

കണ്ണാരം തുള്ളുന്ന പൂമ്പാറ്റക്കൂട്ടം പോലെ

വരുവിൻ വരുവിൻ പുതുപൂമുകിലായ്

പാറാമൊരു നിമിഷം ... ( കൂടുന്നുണ്ടേ... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Koodunnunde poonkaattum chandrikayum

Additional Info

Year: 
2012

അനുബന്ധവർത്തമാനം