കൈത്താലം എടുക്കെടി

Year: 
2012
Kaithalam edukkedi
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet

കൈത്താലം എടുക്കെടീ പെണ്ണാളേ...

കല്യാണം കൂടാൻ വന്നോളേ.. (2)

കുന്നായ്മകളയെടീ താലിക്കണ്ണാളേ..

തകിലെടു നീ കുഴലെടു നീ

കുരവയിടു കുറുമൊഴിയേ...

പൂങ്കിനാവിൻ തേൻ തുരുത്തിൽ

ഓടം വന്നല്ലോ... കളിയോടം വന്നല്ലോ..  ( കൈത്താലം.. )

 

അരികിലൊരാൾ മീട്ടും ഹൃദയാഭിലാഷങ്ങൾ

അഴകുണർന്ന കാവലാളായ് കുതുഹമോടെ കാതോർക്കാം (2)

മധുരമൊരാൾ നേർന്നു അധരമൊരാളും

പരാഗരേണുപുരണ്ടുവോ ഒളിത്തെന്നലിൽ

എന്നെക്കണ്ടു നിന്നെക്കണ്ടു കണ്ണിൽക്കൊണ്ടു മൂളിക്കൊണ്ട്

മൂളാം സമ്മതം  ( കൈത്താലം.. )

 

കരകമലം നീട്ടി പുണരാൻ തുടിക്കുന്നു

മഴപുലർന്ന നാളിലൊന്നിൽ ഉദയരാഗ സരസ്സുകളും (2)

ഹരിതകണം നീന്തി തളിരിലയാകെ

മൃണാ‍ളവേണുവുണർന്നുവോ ജലശയ്യയിൽ

കണ്ടുകണ്ടു കണ്ണിടഞ്ഞ് മെല്ലെ മെല്ലെ കണ്ടറിഞ്ഞു

മൂളാം സമ്മതം  ( കൈത്താലം.. )

NAVAGATHERKU SWAGATHEM malayalam movie song