നിസാർ മുഹമ്മദ്
മലയാള ചലച്ചിത്ര നടൻ. 1973 മെയ് 20 ന് ആലപ്പുഴജില്ലയിലെ പുന്നപ്രയിൽ മുഹമ്മദിന്റെയും സൈനബയുടെയും മകനായി ജനിച്ചു. പത്താംക്ലാസ് വരെ പുന്നപ്ര അറവുകാട് ഹൈസ്കൂളിലായിരുന്നു നിസാർ പഠിച്ചത്. പ്രീഡിഗ്രിയും ബികോം ബിരുദവും നേടിയത് ആലപ്പുഴ എസ്ഡി കോളേജില്‍ നിന്ന് (കേരള യൂണിവേഴ്സിറ്റി).
തുടർന്ന് നാട്ടിലെ ഒരു കമ്പ്യൂട്ടർ സെന്ററിൽ നിന്നും ഡെസ്ക് ടോപ് പബ്ലിഷിങ്ങിൽ ഡിപ്ലോമ നേടി. അതിനുശേഷം കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിൽ നിന്നും ജേര്‍ണലിസം പ്രായോഗികമായി പഠിച്ചു.
നിസാർ മുഹമ്മദ് 1999- ൽ മാധ്യമം പത്രത്തിലായിരുന്നു പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കംകുറിച്ചത്. പിന്നീട് സ്റ്റാര്‍നെറ്റ്, കുട്ടനാട് കേബിള്‍ വിഷന്‍ (ജലോല്‍സവം സിനിമയില്‍ കുഞ്ചാക്കോ ബോബന് ജോലി ചെയ്യുന്ന സ്ഥാപനം) എന്നീ പ്രാദേശിക ചാനലുകളില്‍ ന്യൂസ് വിഭാഗം മേധാവിയായി. 2005 മുതല്‍ വീക്ഷണം ദിനപത്രത്തില്‍. ഇപ്പോള്‍ അതേ പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫാണ്. 2015 മുതല്‍ നാലഞ്ചുവര്‍ഷം നിസാർ ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു. അക്കാലത്ത് മലയാളത്തിലെ പല പ്രമുഖരുമായി പരിചയപ്പെടാന്‍ അവസരം ലഭിച്ചിരുന്നു അത് സിനിമയിലേക്കുള്ള പ്രവേശനത്തിന് കാരണമായി.
നിസാർ സിനിമയിലെത്തിയത് എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജു വിന്റെ കഥാചര്ച്ചാ വേളയിലാണ്. പിന്നീട് എം എ നിഷാദ് സംവിധാനം ചെയ്ത കിണര്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു. പൂമരം എന്ന സിനിമയുടെ പിന്നണിയിലും ഉണ്ടായിരുന്നു. കിണര്‍, ഉദാഹരണം സുജാത, പൂമരം എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. "ഉദാഹരണം സുജാതയില്‍" മഞ്ജു വാര്യരുടെ അധ്യാപകന്, "പൂമരത്തില്‍" യൂണിവേഴ്സിറ്റി കലോല്‍സവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്ത്തകന്, "കിണറില്‍" കോണ്‍ഗ്രസുകാരനായ പ്രാദേശിക നേതാവ്, എന്നീ റോളുകളിലാണ് നിസാർ അഭിനയിച്ചത്. അഭിനയിച്ച മൂന്നു കഥാപാത്രങ്ങൾക്കും അദ്ദേഹം തന്നെയാണ് ശബ്ദം കൊടുത്തത്.
നിസാറിന്റെ ഭാര്യ സഫിയ: കേരള നിയമസഭയിലെ ജീവനക്കാരിയാണ്. മകൾ ആലിയ നിസാർ, മകൻ ഇമ്രാൻ നിസാർ.
അഡ്രസ്സ്- നിസാര്‍ മുഹമ്മദ്, കൊച്ചുമഠം, വഴുതയ്ക്കാട്, തൈയ്ക്കാട് പി.ഒ, തിരുവനന്തപുരം -695014.
ഓഫീസ് വിലാസം: നിസാര്‍ മുഹമ്മദ്, ബ്യൂറോചീഫ്, വീക്ഷണം, ചിറക്കുളം റോഡ്, സ്റ്റാച്യൂ, തിരുവനന്തപുരം-695001
ഇ-മെയില്‍: nizarveekshanam@gmail.com
Mobile No: 9895982345 (Personal), 8921785035 (Official)
Facebook: https://www.facebook.com/nizarveekshanam