കണ്മണിയേ കരയാതുറങ്ങു
കണ്മണിയേ - കണ്മണിയേ
കരയാതുറങ്ങൂ നീ
കണ്ണിനു കണ്ണായ്
നിന്നെ വളർത്താൻ
അമ്മയില്ലേ നിന്നരികിൽ
അരികിൽ - അരികിൽ
കഴിഞ്ഞ കഥയിലെ കഥാനായകൻ
കനിഞ്ഞു നൽകിയ നിധിയല്ലേ (2)
കഴിയാത്ത കഥയിലെ കണ്ണീർക്കഥയിലെ
കഥാനായകൻ നീയല്ലേ അല്ലേ - അല്ലേ
കരളിൽപടരും മുൾച്ചെടിയിന്മേൽ
കാലം വിടർത്തിയ മലരല്ലേ (2)
ജീവിതമാകും ഇരുളിൻ നടുവിൽ
ദൈവം നീട്ടിയ തിരിയല്ലേ - അല്ലേ - അല്ലേ
കണ്മണിയേ - കണ്മണിയേ
കരയാതുറങ്ങൂ നീ
കണ്ണിനു കണ്ണായ്
നിന്നെ വളർത്താൻ
അമ്മയില്ലേ നിന്നരികിൽ
അരികിൽ - അരികിൽ
നീറിപ്പുകയും അമ്മതൻ ഹൃദയം
നീയെന്തറിയുന്നൂ (2)
എന്നാത്മാവിലെ വേദനകൾ
നീയെന്തറിയുന്നൂ - നീയെന്തറിയുന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kanmaniye karayathurangu
Additional Info
ഗാനശാഖ: