പാവാടപ്രായത്തിൽ നിന്നെ ഞാൻ

പാവാട പ്രായത്തിൽ ....
പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ 
താമരമൊട്ടായിരുന്നു നീ - ഒരു 
താമരമൊട്ടായിരുന്നു നീ 
ദാവണി പ്രായത്തിൽ പാതി വിടർന്ന നീ 
പൂഞ്ചേല പരുവത്തിൽ പൂവായി 
തേനുള്ളിൽ തുളുമ്പുന്ന പൂവായി 
(പാവാട... ) 

നീയാകും ഗാനത്തെ എന്തെല്ലാം രാഗത്തിൽ 
പാടുന്നു പ്രകൃതീദേവി - പാടുന്നു പ്രകൃതീദേവി 
നീയാകും ചിത്രത്തെ എന്തെല്ലാം വർണ്ണത്തിൽ 
എഴുതുന്നു വിശ്വൈകശിൽപ്പി 
(പാവാട... ) 

പരിണാമചക്രം തിരിയുമ്പോൾ നീയിനി 
പത്നിയായ്‌ അമ്മയായ്‌ അമ്മൂമ്മയായ്‌ മാറും മാറും
മണ്ണിതിലൊടുവിൽ നീ മണ്ണായ്‌ മറഞ്ഞാലും 
മറയില്ല പാരിൽ നിൻ പാവനസ്നേഹം 
(പാവാട... )

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Paavaada praayathil

Additional Info

അനുബന്ധവർത്തമാനം