മധുമാസരാത്രി മാദകരാത്രി

 

മധുമാസരാത്രി മാദകരാത്രി
മറക്കാന്‍ കഴിയാത്ത രാത്രി
മനസ്സിന്നുള്ളിലെ സങ്കല്പങ്ങള്‍
മലരിട്ടു മിന്നിയ രാത്രി
(മധുമാസരാത്രി...)

കരളിനകത്തൊരു കൂടാരം കെട്ടി
കസര്‍ത്തു കാട്ടും കരമീശക്കാരന്‍ (2)
ഇന്നലെവരെ ഞാന്‍ ഏല്‍ക്കാത്ത രോമാഞ്ചം
ഇന്നലെവരെ ഞാന്‍ ഏല്‍ക്കാത്ത രോമാഞ്ചം
എന്നുള്ളിലുണര്‍ത്തിയ മോഹനരാത്രി
(മധുമാസരാത്രി...)

കുനുച്ചില്ലികൊടിയാല്‍ ആംഗ്യങ്ങള്‍ കാട്ടി
കുളിര്‍മേനിയാകെ പുളകിതമാക്കി (2)
മാരനൊരുത്തന്‍ മനസ്സിനുള്ളിലെ
മാരനൊരുത്തന്‍ മനസ്സിനുള്ളിലെ
യവനിക നീക്കിയ മധുരിതരാത്രി
(മധുമാസരാത്രി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhumasa rathri

Additional Info

അനുബന്ധവർത്തമാനം