ഇക്കരെയാണെന്റെ താമസം

ഇക്കരെയാണെന്റെ താമസം
അക്കരെയാണെന്റെ മാനസം
പൊന്നണിഞ്ഞെത്തിയ മധുമാസം
എന്നുള്ളിൽ ചൊരിയുന്നു രാഗരസം
ഇക്കരെയാണെന്റെ താമസം
അക്കരെയാണെന്റെ മാനസം
(ഇക്കരെ...)

മൊട്ടിട്ടു നിൽക്കുന്ന പൂമുല്ല പോലുള്ള
കുട്ടനാടൻ പെണ്ണേ
മാനസമാകും മണിവീണ മീട്ടി 
പാട്ടു പാടൂ നീ
ഇക്കരെയാണെന്റെ താമസം
അക്കരെയാണെന്റെ മാനസം

പാട്ടും കളിയുമായ്‌ പാറി നടക്കുന്ന
പഞ്ചവർണ്ണക്കിളിയേ
പുത്തൻ കിനാവിന്റെ പൂമരമൊക്കെയും
പൂത്തു തളിർത്തുവല്ലോ
(ഇക്കരെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
1
Average: 1 (1 vote)
Ikkareyanente thamasam