ഹാ സുന്ദരാംഗീ
ഹാ സുന്ദരാംഗീ പ്രിയദര്‍ശിനീ
സ്നേഹമായ് നീ എന്‍
അരികില്‍ വരികയില്ലേ
(ഹാ സുന്ദരാംഗീ...)
വെള്ളമന്ദാരപ്പൂവായ് നിന്നെ
കൊതിച്ചുപോയ് ഞാന്‍ ഒരു നിമിഷം
മറന്നിടാന്‍ മാനസത്തോട്
പലവുരു ഞാന്‍ പറഞ്ഞു നോക്കി
(ഹാ സുന്ദരാംഗീ...)
മരിച്ചിടും എന്‍ ദേഹമെന്നാലും
തുടിച്ചിടും മനം നിനക്കായ് എന്നും
കാലമാം ഈ വീഥിയില്‍ നിന്റെ
കാലടിയൊച്ച ഞാന്‍ കാത്തിരിക്കും
(ഹാ സുന്ദരാംഗീ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ha sundarangi
Additional Info
Year:
1989
ഗാനശാഖ: